• 0466 224 4382
  • support@nsscollegeottapalam.org
  • Palakkad - Ponnani Rd, Palappuram, Kerala 679103

Mentor

   പ്രിയപ്പെട്ട എൻ.എസ്.എസ്. കോളേജ് ഒറ്റപ്പാലം പൂർവ്വ വിദ്യാർത്ഥി സുഹൃത്തുക്കളേ,

കേരള സർക്കാർ വിദ്യാർത്ഥികളുടെ തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിനായി വിജ്ഞാനകേരളം എന്ന പുതിയൊരു പദ്ധതി ആരംഭിച്ചിരിക്കുന്നു.

വിദ്യാർത്ഥികൾക്ക് താൽപര്യമുള്ള തൊഴിൽ മേഖലകളിൽ പ്രവേശിക്കാൻ ആവശ്യമായ കഴിവുകളും പരിശീലനവും നൽകുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ഈ മഹത്തായ ശ്രമം വിജയകരമാക്കാൻ പൂർവ്വ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം അനിവാര്യമാണ്. NSS കോളേജ് ഒറ്റപ്പാലത്തിൽ നിന്ന് പഠനം പൂർത്തിയാക്കി വിവിധ മേഖലകളിൽ ഉയർന്ന സ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന നിങ്ങളാണ് നമ്മുടെ വിദ്യാർത്ഥികൾക്ക് ഏറ്റവും വലിയ പ്രചോദനവും മാർഗനിർദ്ദേശവും നൽകാൻ കഴിയുന്നവർ.

പദ്ധതിയുടെ പ്രധാന ഘടകങ്ങൾ

വിദ്യാർത്ഥികൾക്ക് മാർഗനിർദ്ദേശവും പ്രചോദനവും നൽകുന്നതിനായി താത്പര്യമുള്ള പൂർവ്വ വിദ്യാർത്ഥികളുടെ ഒരു സംഘം രൂപീകരിക്കുക.

സംരംഭകരായ പൂർവ്വ വിദ്യാർത്ഥികൾക്ക് തൊഴിൽ അവസരങ്ങൾ നൽകുന്നതിൽ സഹായിക്കുക.

നമ്മുടെ ലക്ഷ്യം
വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ, അവരുടെ കഴിവുകൾ വളർത്താൻ, ഭാവിയെ ശക്തമാക്കാൻ, നമുക്കൊരുമിച്ച് കോളേജിലേക്ക് തിരിച്ചെത്താം.
നമ്മുടെ അനുജന്മാരുടെയും അനുജത്തിമാരുടെയും കൈത്താങ്ങായി മാറാൻ, ഈ അവസരം പ്രയോജനപ്പെടുത്താം.

 

Alumni Mentorship Registration - 2025-26

Contact

NSS College Ottapalam,
Palakkad – Ponnani Rd,
Palappuram P O,
Palakkad – 679 103,
Kerala,
India.

Office: 0466 224 4382
E-mail: support@nsscollegeottapalam.org

Location